ഒന്റാരിയോയില്‍ ഇനിമുതല്‍ ഊബര്‍ ഈറ്റ്‌സ് വഴി ലിക്വര്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫ് ഒന്റാരിയോയുടെ(LCBO) മദ്യം ലഭ്യമാക്കാമെന്ന് കമ്പനി അറിയിച്ചു. ഊബര്‍ ഈറ്റ്‌സ് വക്താവ് കീര്‍ത്തന രംഗ് ഇക്കാര്യം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ആപ്പ് വഴി മദ്യം ഓര്‍ഡര്‍ ചെയ്യുമ്പോഴും ഡെലിവറി ചെയ്യുമ്പോഴും മദ്യം ലഭിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ 19 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് കമ്പനി അറിയിച്ചു.
പ്രവിശ്യാ ചട്ടങ്ങള്‍ അനുസരിച്ച്, സ്മാര്‍ട്ട് സെര്‍വ് സാക്ഷ്യപ്പെടുത്തിയ ആളുകള്‍ക്ക് മാത്രമേ മദ്യം ഓര്‍ഡറിലൂടെ നല്‍കാന്‍ കഴിയുള്ളൂ. തെരഞ്ഞെടുത്ത മദ്യത്തിന്റെ വിലയ്ക്ക് മുകളില്‍, ഉപഭോക്താക്കള്‍ 5.49 ഡോളര്‍ ഡെലിവറി ഫീസായി നല്‍കണം. എല്ലാ AGCO അംഗീകൃത ഡെലിവറി സേവന ദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്ക് മദ്യം വിതരണം ചെയ്യാന്‍ സധിക്കുമെന്നാണ് ഇത് സംബന്ധിച്ച് LCBO പ്രതികരിച്ചത്.