മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നടത്തിയതിനു ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ആറ് സീനിയര്‍ ഡോക്ടര്‍മാരെ സ്ഥലം മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. നിരവധി പരാതികളുയര്‍ന്നതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പല പോരായ്മകളും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ചുമതല നല്‍കിയ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ.ഡയറക്ടറുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിൻ്റെ സ്ഥലംമാറ്റൽ നടപടി.