വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരിയിലെ ജോയിൻ്റ് ആർ ടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. സീനിയർ ക്ലർക്ക് ശ്രീജ സിഎമ്മിൻ്റെ കയ്യിൽ നിന്ന് 2,600 രൂപയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകാനായി ഓഫീസിലെത്തിയ ഏജൻ്റുമാരായ ചങ്ങനാശ്ശേരി സ്വദേശികളിൽ നിന്നും 31,600 രൂപയും പിടിച്ചെടുത്തു. മൂന്ന് പേർക്കുമെതിരെ കേസെടുത്തു.