സ്‌പേസ് ടെക് സ്റ്റാർട്ടപ്പുകൾക്കായ് കൈകോർത്ത് ഐഎസ്ആർഒയും മൈക്രോസോഫ്റ്റും 

By: 600021 On: Jan 6, 2023, 6:44 PM

ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് ടെക്‌നോളജി ടൂളുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച്  പിന്തുണ നൽകാൻ ധാരണാപത്രം ഒപ്പുവച്ച് ഐഎസ്ആർഒ യും മൈക്രോസോഫ്റ്റും. രാജ്യത്തെ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകൾ പരമാവധി ഉപയോ​ഗപ്പെടുത്തുന്നതിനുളള കാഴ്ചപ്പാട് ശക്തിപ്പെടുത്താൻ മൈക്രോസോഫ്റ്റ് ഐഎസ്ആർഒയെ സഹായിക്കും.  എഐ, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് തുടങ്ങിയ അത്യാധുനിക രീതികൾ ഉപയോഗിച്ച് വിവിധ ആപ്ലിക്കേഷനുകൾക്കായുള്ള വലിയ അളവിലുള്ള സാറ്റലൈറ്റ് ഡാറ്റ വിശകലനം ചെയ്യുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും മൈക്രോസോഫ്റ്റ്  ഐഎസ്ആർഒ പങ്കാളിത്തം ഉപകരിക്കും. ടെക്‌നോളജിയുടെ ശക്തിയിൽ രാജ്യത്തിൻ്റെ  ബഹിരാകാശ കഴിവുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയിലെ സ്‌പേസ് ടെക് സ്റ്റാർട്ടപ്പുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് അനന്ത് മഹേശ്വരി പറഞ്ഞു.