എച്ച്എംഎസ് ടമാർ ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ എത്തും

By: 600021 On: Jan 6, 2023, 6:26 PM

ഇന്തോ പസഫിക്ക് മേഖലയില്‍ സ്ഥിരമായി വിന്യസിക്കുന്ന രണ്ട് ഓഫ്‌ഷോർ പട്രോളിംഗ് കപ്പലുകളില്‍ ഒന്നായ  ബ്രിട്ടീഷ് റോയൽ നേവിയുടെ  എച്ച്എംഎസ് ടമാർ വെള്ളിയാഴ്ച ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ  എത്തും. ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ഇന്തോ-പസഫിക്ക് മേഖലയിലും നാവിക സൈനിക വിന്യാസത്തില്‍ സഹകരിക്കാനുള്ള യുകെയുടെയും ഇന്ത്യയുടെയും വൈറ്റ് ഷിപ്പിംഗ് പദ്ധതിക്ക് ടമറിൻ്റെ സന്ദർശനം കരുത്തുപകരും. ഇന്ത്യയുമായുള്ള പ്രതിരോധ, സുരക്ഷാ ബന്ധത്തിന് തങ്ങളുടെ രാജ്യം നൽകുന്ന പ്രാധാന്യത്തിന്‍റെ തെളിവാണ് എച്ച്എംഎസ് ടമറിന്‍റെ സന്ദർശനമെന്ന് ഇന്ത്യയിലെ ആക്ടിംഗ് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ക്രിസ്റ്റീന സ്കോട്ട് പ്രസ്താവിച്ചു.