ശാസ്ത്രജ്ഞർ, മാധ്യമ പ്രവര്‍ത്തകർ, യുവഗായിക, തുടങ്ങി ഇരുപതിലേറെ പ്രമുഖർ മരണപ്പെട്ട സാഹചര്യത്തിൽ മരണ കാരണം പുറത്ത് വിടാതെ ചൈന. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചൈന യഥാർത്ഥ കണക്കുകൾ നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ആരോപിച്ചു. സീറോ കൊവിഡ് പോളിസി റദ്ദാക്കിയതിന് പിന്നാലെ ചൈനയില്‍ കൊവിഡ് കേസുകൾ വര്‍ദ്ധിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ ഡിസംബറിന് ശേഷം 22 കൊവിഡ് മരണങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ചൈന ദിവസേനയുള്ള കൊവിഡ് കണക്കുകള്‍ പുറത്ത് വിടുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്. ശ്വാസകോശ സംബന്ധിയായ തകരാറുകള്‍ മൂലം മരിക്കുന്നവരെ മാത്രമാണ് കൊവിഡ് മരണമായി കണക്കാക്കുന്നത്. ഇതേത്തുടർന്ന് ലോകാരോഗ്യ സംഘടന ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി.