മെക്‌സിക്കോയിലെ സംഘര്‍ഷം: ഹോട്ടലില്‍ കുടുങ്ങിയ യാത്രക്കാരോട് സുരക്ഷിതമായി തുടരാന്‍ കനേഡിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം 

By: 600002 On: Jan 6, 2023, 11:23 AM


മെക്‌സിക്കോയില്‍ ആക്രമണത്തെ തുടര്‍ന്ന് കുടുങ്ങിപ്പോയ യാത്രക്കാരോട് അവിടെ തന്നെ സുരക്ഷിതമായി അഭയം പ്രാപിക്കാന്‍ കനേഡിയന്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചു. വിമാനത്താവളത്തിലേക്കും സുരക്ഷിതമായി വീട്ടിലേക്കും കൊണ്ടുപോകേണ്ട ബസുകള്‍ കത്തിച്ചതിനാല്‍ കനേഡിയന്‍ വിനോദസഞ്ചാരികള്‍ മെക്‌സിക്കന്‍ ഹോട്ടലില്‍ കുടുങ്ങിക്കിടക്കുകയാണ്. വ്യാഴാഴ്ച രാത്രിയിലായിരുന്നു ഇവരുടെ ഫ്‌ളൈറ്റ്. എന്നാല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പുറത്തേക്ക് കടക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് യാത്രക്കാര്‍ പറയുന്നു. പ്രശസ്ത വിനോദസഞ്ചാര നഗരമായ മസാറ്റ്‌ലാനിലാണ് യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നത്. 

മയക്കുമരുന്ന കടത്തുന്ന കൊടുംകുറ്റവാളി ഒവിഡിയോ ദ മൗസ് ഗുസ്മാനെ സുരക്ഷാ ഓപ്പറേഷനിലൂടെ പിടികൂടിയതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്. കുലിയാകാന്‍, മസാറ്റ്‌ലാന്‍, ലോസ് മോച്ചിസ്, ഗുസാവേ എന്നിവടങ്ങളില്‍ അക്രമം രൂക്ഷമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.