കാനഡയിലെ മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ ഫിഷ് ക്രീക്ക് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിന് നാലാം സ്ഥാനം. ട്രിപ്അഡൈ്വസര്‍ ഓണ്‍ലൈന്‍ അവലോകനങ്ങളെ അടിസ്ഥാനമാക്കി സ്‌പോര്‍ട്ഷൂസ്.കോം പുറത്തുവിട്ട പട്ടികയിലാണ് തെക്കുകിഴക്കന്‍ കാല്‍ഗറിയിലെ മനോഹരമായ പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിന് ബഹുമതി ലഭിച്ചത്. വാന്‍കുവറിലെ സ്റ്റാന്‍ലി പാര്‍ക്കാണ് ഒന്നാം സ്ഥാനത്ത്. വാന്‍കുവറിലെ തന്നെ സീവാള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മോണ്‍ട്രിയലിലെ മൊണ്ട് റോയല്‍ പാര്‍ക്കാണ് മൂന്നാം സ്ഥാനത്ത്.
വിവിധ രാജ്യങ്ങളിലെ 760 ല്‍ അധികം സൈക്കിള്‍ റൂട്ടുകള്‍, റണ്ണിംഗ് പാത്ത്, സ്വിമ്മിംഗ് ലൊക്കേഷനുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ട്രിപ്അഡൈ്വസറില്‍ നടത്തിയ ഫീഡ്ബാക്കുകള്‍ വിശകലനം ചെയ്താണ് സ്ഥലങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഓരോ രാജ്യത്തും ഓട്ടം, നീന്തല്‍, സൈക്ലിംഗ് എന്നിവയ്ക്ക് അനുയോജ്യമായ മികച്ച സ്ഥലങ്ങള്‍ കണ്ടെത്തിയാണ് പട്ടിക രൂപീകരിച്ചത്.