കാനഡയില്‍ ജനുവരി 4 വരെ ഒമിക്രോണ്‍ സബ് വേരിയന്റ് ആയ ക്രാക്കെന്‍ എന്ന് വിളിപ്പേരില്‍ അറിയപ്പെടുന്ന XBB.1.5 ന്റെ 21 കേസുകള്‍ സ്ഥിരീകരിച്ചതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി(പിഎച്ച്എസി) അറിയിച്ചു. ഇതിന്റെ വ്യാപനം ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നത് തുടരുന്നതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി വ്യക്തമാക്കി.
രാജ്യത്ത് പടരുന്ന കോവിഡ് വേരിയന്റുകളെ തിരിച്ചറിയാന്‍ പ്രവിശ്യകളിലും പ്രദേശങ്ങളിലും ഫെഡറല്‍ ഗവണ്മെന്റ് ശക്തമായ നിരീക്ഷണ പരിപാടികള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അതില്‍ ഒമിക്രോണ്‍ വേരിയന്റും അതിന്റെ ഉപവിഭാഗങ്ങളും ഉള്‍പ്പെടുന്നുവെന്നും ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
ബീസിയില്‍ 12 പേരും ആല്‍ബെര്‍ട്ടയില്‍ 4 പേരും XBB.1.5 വേരിയന്റ് ബാധിച്ച് ഐസൊലേഷനില്‍ തുടരുകയാണ്.