വേൾഡ് മലയാളി നോർത്ത് ടെക്‌സാസ് പ്രൊവിൻസും സൗഹൃദ വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം ജനുവരി 7-ന് 

By: 600007 On: Jan 6, 2023, 2:49 AM

വേൾഡ് മലയാളി നോർത്ത് ടെക്‌സാസ് പ്രൊവിൻസും ഡാളസ് സൗഹൃദ വേദിയും  സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം ജനുവരി 7-ന് നടക്കും. ടെക്സസിലെ കരോൾട്ടൺ ഇഗ്‌നേഷ്യസ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 4:30 ക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ റവ. എബ്രഹാം തോമസ് (ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് ) ക്രിസ്തുമസ് സന്ദേശം നൽകും. വൈവിധ്യമാർന്ന കലാപരിപാടികളും ക്രിസ്തുമസ്-ന്യൂ ഇയർ ഡിന്നറും ആസ്വാദകർക്കായി ഒരുക്കിയിട്ടുണ്ടെന്നും ആഘോഷ പരിപാടിയിലേക്ക് എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ സംയുക്തമായി അറിയിച്ചു.