കാനഡയുടെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന തീവ്രമായ തണുപ്പും കടുത്ത ചൂടും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണെന്ന് എക്‌സ്ട്രീം വെതര്‍ എക്‌സ്‌പെര്‍ട്ടിന്റെ നിരീക്ഷണം. കനത്ത മഴ, അതിശൈത്യം, കടുത്ത ചൂട്, ശീതകാല കൊടുങ്കാറ്റ് തുടങ്ങി രാജ്യത്തെ ജനങ്ങള്‍ തീവ്രമായ കാലാവസ്ഥാ സാഹചര്യങ്ങളെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റിയിലെ ക്ലൈമറ്റ് അഡാപ്‌റ്റേഷന്‍ ഇന്‍ടാക്റ്റ് സെന്റര്‍ മേധാവി ബ്ലെയര്‍ ഫെല്‍റ്റ്‌മേറ്റ് പറയുന്നു.
തെക്കന്‍ ഒന്റാരിയോയുടെ ചില ഭാഗങ്ങളില്‍ ഈയടുത്ത ദിവസങ്ങളില്‍ അനിയന്ത്രിതമായ ചൂടും മഴ മുന്നറിയിപ്പുകളും ഉണ്ടായിരുന്നു. മഴയും മഞ്ഞുരുകലും കാരണം ജലനിരപ്പ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ജലാശയങ്ങള്‍ക്ക് സമീപത്ത് നിന്നും മാറിനില്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്നതാണ്.
ആഗോളതാപനം മൂലമുണ്ടാകുന്ന ധ്രുവീയ ചുഴിയുടെ അസ്ഥിരത മുന്‍കാലങ്ങളില്‍ കണ്ടതിനെ അപേക്ഷിച്ച് അസാധാരണമായ തീവ്രമായ താപനിലയ്ക്ക് കാരണമാകുന്നതായി ഫെല്‍റ്റ്‌മേറ്റ് ചൂണ്ടിക്കാണിക്കുന്നു.