കാബൂളിലും പടിഞ്ഞാറൻ നിംറോസ് പ്രവിശ്യയിലും നടത്തിയ റെയ്ഡിൽ എട്ട് ഐഎസ് ഭീകരരെ കൊലപ്പെടുത്തിയതായി താലിബാൻ വക്താവ് സബിജുള്ള മുജാഹിദ്. കാബൂൾ ഹോട്ടൽ ആക്രമണം, പാകിസ്ഥാൻ എംബസി ആക്രമണം, വ്യോമതാവള ആക്രമണം തുടങ്ങിയ ഭീകരാക്രമണങ്ങളുടെ ആസൂത്രകരാണ് കൊല്ലപ്പെട്ടവരെന്നും മുജാഹിദ് പറഞ്ഞു. ഇതിനു പുറമെ താലിബാൻ ഭരണകൂടം ഒമ്പത് ഐഎസ് ഐഎസ് ഉദ്യോഗസ്ഥരെയും റെയ്ഡുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ വിദേശ പൗരന്മാരും ഉൾപ്പെടും.