ഗള്‍ഫിലെ  വിനോദസഞ്ചാര മേഖലയ്ക്ക് ലോകകപ്പ് ഫുട്ബോള്‍  കരുത്തേകിയെന്ന് പഠന റിപ്പോർട്ട് 

By: 600021 On: Jan 5, 2023, 7:25 PM

ലോകകപ്പ് ടൂർണമെൻറ് സമയത്ത് 25 ലക്ഷത്തിലധികം ആളുകൾ ഖത്തർ സന്ദർശിച്ചെന്നും  വിനോദ സഞ്ചാര മേഖലയിൽ യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഗുണഭോക്താക്കളായി മാറിയെന്നും അറബ് ഗൾഫ് സെൻറർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ചിൻ്റെ  പഠന റിപ്പോര്‍ട്ട് . മേഖലയിലെ പ്രധാന വിമാനക്കമ്പനികൾക്ക് കീഴിലുള്ള എയർലൈനുകൾ ഖത്തറിലേക്ക് സർവീസ് വർധിപ്പിച്ചതും ലോകകപ്പ് വേളയിലെ ടൂറിസം വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചതായും സി.എസ്.ആർ ഗൾഫ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.