കൊച്ചി മെട്രോ;രണ്ടാം ഘട്ട നിർമാണം 2 വർഷം കൊണ്ട് പൂർത്തിയാക്കാനൊരുങ്ങി കെഎംആർഎൽ

By: 600021 On: Jan 5, 2023, 7:11 PM

രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാൻ  ലക്ഷ്യമിടുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ടം നിർമ്മാണം  മാർച്ച് മാസത്തിൽ തന്നെ  തുടങ്ങാൻ കെഎംആർഎൽ.കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ 11.25 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന രണ്ടാം ഘട്ട  പദ്ധതിയിൽ  ജനറൽ കണ്‍സൾട്ടന്‍റിനെ ഈ മാസം 15ന് തീരുമാനിക്കും. 1957 കോടി രൂപയാണ്  പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ്.  കൊച്ചി മെട്രോ നിർമ്മാണത്തിന് മുന്നോടിയായുള്ള റോഡ് നവീകരണവും പ്രാഥമിക പ്രവർത്തികളും 80 ശതമാനം പൂർത്തിയായെന്ന് എംഡി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.