സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവ് ചുരുക്കൽ നിര്‍ദ്ദേശങ്ങൾ കര്‍ശനമായി നടപ്പാക്കാൻ വകുപ്പ് തലവൻമാര്‍ക്ക് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. ധനവകുപ്പ് നിര്‍ദ്ദേശങ്ങൾ പാലിക്കണമെന്നും വ്യവസ്ഥ ലംഘിച്ച് ചെലവിടുന്ന തുക ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകി ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കി. വിമാനയാത്ര നിയന്ത്രണം, വാഹനം വാങ്ങൽ ഓഫീസ് മോടി പിടിപ്പിക്കൽ എന്നിവയ്ക്ക് നിയന്ത്രണം, അധിക ചെലവ് കര്‍ശനമായി കുറക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞ നവംബറിൽ ഉത്തരവിറക്കിയിരുന്നു. പ്രതിസന്ധി രൂക്ഷമായിരിക്കെ കടമെടുപ്പ് പരിധി ഉയര്‍ത്തണം എന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രത്തെ സമീപിക്കാൻ തീരുമാനിട്ടിച്ചുണ്ട്.