പരസ്യം നൽകാനുള്ള അവകാശം സംരക്ഷിക്കുമെന്നും ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതതുൾപ്പെടെ വിശദമാക്കുന്ന സ്‌കീം നൽകാനും കെഎസ്ആർടിസിയോട് സുപ്രീം കോടതി. ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് വരുമാന നഷ്ടമുണ്ടാക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നതെന്നും കെഎസ്ആർടിസി നൽകിയ അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സ്‌കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.