ബീസിയില്‍ 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ കോവിഡ്-19 ഒമിക്രോണ്‍ സ്ട്രെയിനിന്റെ പുതിയ സബ്വേരിയന്റായ 'ക്രാക്കെന്‍' എന്ന വിളിപ്പേരുള്ള XBB.1.5 ആല്‍ബെര്‍ട്ടയിലും സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
പ്രവിശ്യയില്‍ സ്ഥിരീകരിച്ചിരിക്കുന്ന ക്രാക്കെന്‍ കേസുകള്‍ നിരീക്ഷിച്ചുവരികയാണെന്നും രോഗം ബാധിച്ചവര്‍ ഐസൊലേഷനില്‍ തുടരുകയാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്രാക്കെന്‍ ഉള്‍പ്പെടെയുള്ള സബ്വേരിയന്റുകളില് നിന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിക്കുന്നതില്‍ നിന്നും പരിരക്ഷ ഉറപ്പാക്കാന്‍ ജനങ്ങള്‍ എല്ലാവിധ മുന്കരുതലുമെടുക്കേണ്ടതാണെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.