'ക്രാക്കെന്‍' എന്നു വിളിപ്പേരുള്ള പുതിയ കോവിഡ് സ്ട്രെയിന്‍ ലോകത്തിന് ഭീഷണിയായി പടര്‍ന്നുപിടിക്കുകയാണ്. ഒമിക്രോണ്‍ സബ്വേരിയന്റായ XBB.1.5 ആണ് യുഎസിലെ ചില ഭാഗങ്ങളില്‍ വ്യാപിച്ച ശേഷം കാനഡയിലേക്കും പടരുന്നത്. ബീസിയിലാണ് ക്രാക്കെയ്ന് വ്യാപിക്കുന്നത്. ഇതുവരെ 12 പേരില്‍ XBB.1.5 വേരിയന്റ് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ചയുണ്ടായ അഞ്ച് കേസുകളെ അപേക്ഷിച്ച് ലാബ് പരിശോധനകളില്‍ തിരിച്ചറിഞ്ഞ XBB.1.5 വേരിയന്റിന്റെ 12 കേസുകളാണ് ഈയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
യുഎസില്‍ ഡിസംബര്‍ ആദ്യം ഉണ്ടായ കോവിഡ് വര്‍ധനയില്‍ 1.3 ശതമാനവും ക്രാക്കെയ്ന് ആയിരുന്നു. പിന്നീട് മാസവസാനത്തോടെ ഇത് 40 ശതമാനമായി ഉയര്‍ന്നതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
വാക്സിനേഷന്, മുമ്പ് രോഗം ബാധിക്കുക എന്നിവയിലൂടെ ശരീരത്തില്‍ കോവിഡിനെതിരായി ആന്റിബോഡികള്‍ ഉല്പ്പാദിപ്പിക്കപ്പെട്ടവരിലും ക്രാക്കെയ്ന് മറികടക്കുന്നുവെന്നാണ് കണ്ടെത്തല്‍. ബീസിയില്‍ രോഗം ബാധിച്ചവര്‍ ഐസൊലേഷനില്‍ തുടരുകയാണ്. കോവിഡിന്റെയും മറ്റ് വേരിയന്റുകളുടെയും വ്യാപനം മലിന ജല പരിശോധന, ഹോസ്പിറ്റലൈസേഷന്, കമ്യൂണിറ്റി പരിശോധനകള്‍ എന്നിവയിലുടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. പ്രതിരോധ ശേഷി കുറഞ്ഞവരും, ഉയര്‍ന്ന അപകടസാധ്യതയുള്ളവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു.