ശബരിമലയിൽ നിലവാരമില്ലാത്ത ഏലയ്ക്ക ഉപയോഗിച്ചാണ് അരവണ നിര്‍മ്മിക്കുന്നതെന്ന്  ലാബ് റിപ്പോര്‍ട്ട്

By: 600021 On: Jan 4, 2023, 6:59 PM

കീടനാശിനിയുടെ അംശം അടങ്ങിയ സുരക്ഷിതമല്ലാത്ത ഏലയ്ക്കയാണ് ശബരിമലയിലെ അരവണ പ്രസാദ നിര്‍മ്മാണത്തിനുപയോഗിക്കുന്നതെന്ന്  ലാബ് റിപ്പോര്‍ട്ട്.ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്‌പൈസസ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷം ഹൈക്കോടതി പരിശോധനയ്ക്ക് നിർദ്ദേശിക്കുകയായിരുന്നു. അതേസമയം ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തിൻ്റെ  ഭാഗമായുള്ള പൂജകള്‍ പുരോഗമിക്കുകയാണ്. മകരവിളക്ക് ദിനമായ 14 നും തലേന്നും ദര്‍ശനം നടത്താന്‍ വെര്‍ച്ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തവരുടെ എണ്ണം 90,000 ത്തിനു അടുത്തെത്തി.