അജ്മാനിൽ പുതുക്കിയ ബസ് നിരക്ക് ഈ മാസം മുതൽ  

By: 600021 On: Jan 4, 2023, 6:48 PM

ഏകീകരിച്ച ബസ് നിരക്കുകൾ പ്രാബല്യത്തിൽ വരുത്താനൊരുങ്ങി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. പബ്ലിക് ബസുകളിൽ പണമിടപാടിനായി ഉപയോ​ഗിക്കുന്ന മസാർ കാർഡ് ഉപയോ​ഗിച്ചോ, നേരിട്ട് പണം നൽകിയോ ബസ് ടിക്കറ്റ് എടുക്കാം. ഈ മാസം 23 മുതൽ  പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. നിലവിൽ ബസ് നിരക്ക് മസാർ കാർഡ് വഴി നൽകിയാൽ 3 ദിർഹവും, പണമായി നൽകിയാൽ 5 ദിർഹവുമാണ്. ഓൺലൈൻ വഴിയും ബസ് സ്റ്റേഷനുകളിലൂടെയും മസാർ കാർഡുകൾ റീചാർജ് ചെയ്യാം.