ലോകകപ്പ് ജേതാവായ ലയണല്‍ മെസിയെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് സ്വന്തമാക്കാനൊരുങ്ങി സൗദി ക്ലബായ അല്‍ ഹിലാല്‍. ഇത് സംബന്ധിച്ച കരാര്‍ ധാരണയില്‍ എത്തിയതായി കുവൈറ്റിലെ മുൻ ഇൻഫർമേഷൻ മന്ത്രി ഡോ. സാദ് ബിൻ തഫേല അൽ അജ്മി പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ തങ്ങളുടെ എതിരാളികളായ അൽ നാസറിനൊപ്പം ചേർന്നതിന് തൊട്ടുപിന്നാലെ അൽ ഹിലാൽ ക്ലബ് മെസ്സിയുടെ ഷർട്ടുകൾ അവരുടെ ക്ലബ് ഷോപ്പിൽ വിൽപ്പനയ്ക്ക് വച്ചിരുന്നു.