സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ കർശന പരിശോധന തുടരുന്നു

By: 600021 On: Jan 4, 2023, 6:15 PM

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാനത്ത്  ഇന്ന് 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ  വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ‘നല്ല ഭക്ഷണം നാടിൻ്റെ  അവകാശം’ കാമ്പയിൻ്റെ  ഭാഗമായി സംസ്ഥാനത്ത്  വിവിധ പ്രവർത്തനങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  നടത്തിവരുന്നത്.  ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഓയില്‍, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിവ ഇതോടനുബന്ധിച്ച് നടപ്പിലാക്കി.