തമിഴകത്തിന്റെ സൂപ്പർ നായകൻ വിജയ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം 'വാരിസ്'-ന്റെ ട്രെയ്ലർ പുറത്തിറങ്ങി. യൂത്തിനും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആകർഷിക്കുന്നതാണ് ട്രെയ്ലർ. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രമാണ് വിജയ് അവതരിപ്പിക്കുന്നത്. രശ്മികയാണ് ചിത്രത്തിലെ നായിക. ശരത് കുമാർ ചിത്രത്തിൽ വിജയുടെ അച്ഛനായി അഭിനയിക്കുന്നു.
എസ്.ജെ. സൂര്യ, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിർമാണം. പൊങ്കൽ റിലീസ് ആയി ചിത്രം തീയറ്ററുകളിൽ എത്തും.