റിയൽ ലൈഫിലും ഹീറോ; അവഞ്ചർ താരം ജെറെമി റെന്നെര്‍ മഞ്ഞു വീഴ്ചയിൽ അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടയിൽ അപകടത്തിൽപ്പെട്ടു.

By: 600006 On: Jan 4, 2023, 4:07 PM

വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്ത് മഞ്ഞുവീഴ്ചയിൽ അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിടയിൽ അവഞ്ചർ താരം ജെറെമി റെന്നെര്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റയുടൻ തന്നെ താരത്തെ ആകാശമാർഗ്ഗത്തിലൂടെ ആശുപത്രിയിൽ പ്രവേശിച്ചു. ഞായറാഴ്ചയാണ് അപകടം നടന്നത്. അപകടനില തരണം ചെയ്തതായും എന്നാൽ ഇപ്പോഴും അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും താരത്തിന്റെ വക്താവ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

അവഞ്ചേഴ്സ് സിനിമയിലെ ഹോക്ക് ഐ എന്ന കഥാപാത്രമാണ് ജെറെമി റെന്നെര്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ  ദ് ടൗണ്‍', 'മിഷന്‍ ഇംപോസിബിള്‍', 'അമേരിക്കന്‍ ഹസില്‍', '28 വീക്ക്‌സ് ലേറ്റര്‍' തുടങ്ങിയവയും താരത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്. 2021ൽ റിലീസ് ചെയ്ത ബാക് ഹോം എഗെയ്ൻ എന്ന ചിത്രമാണ്  ജെറെമി റെന്നെര്‍ അവസാനമായി അഭിനയിച്ചത്.