ഫ്രഞ്ച് സംസാരിക്കുന്ന സംരംഭകരുടെ അപേക്ഷകള്‍ മാത്രം ക്യുബെക്ക് ഇമിഗ്രേഷന്‍ പോഗ്രാമിലേക്ക് സ്വീകരിക്കുന്നു 

By: 600002 On: Jan 4, 2023, 12:17 PM

ഫ്രഞ്ച് സംസാരിക്കുന്ന പുതിയ സംരംഭകരുടെ അപേക്ഷകള്‍ മാത്രം ഇമിഗ്രേഷന്‍ പ്രോഗ്രാമിലേക്ക് ക്യുബെക്ക് സ്വീകരിച്ചു തുടങ്ങി. 2026 ഓടെ പ്രവിശ്യയില്‍ പുതുതായി വരുന്നവരില്‍ 100 ശതമാനവും ഫ്രാങ്കോഫോണ്‍ ആകുമെന്ന കോളിഷന്‍ അവെനീര്‍ ക്യുബെക്കിന്റെ(CAQ)  തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് ഈ നടപടി. ക്യുബെക്ക് എന്‍ട്രപ്രണര്‍ പ്രോഗ്രാമിലൂടെ അപേക്ഷിക്കുന്നവര്‍ക്ക് സ്ഥിര താമസത്തിനുള്ള വഴിയൊരുങ്ങും. കൂടാതെ ഫ്രഞ്ച് സംസാരിക്കുന്ന, അപേക്ഷിക്കാന്‍ അര്‍ഹതയുള്ള അപേക്ഷകരുടെ എണ്ണത്തിന് പരിധിയില്ല എന്നതും സംരംഭകരെ പ്രോഗ്രാമിലേക്ക് ആകര്‍ഷിക്കും. 

നിലവില്‍, ഓരോ വര്‍ഷവും ഫ്രഞ്ച് സംസാരിക്കാത്ത 75 സംരംഭകരെ അംഗീകരിച്ചതായി അധികൃതര്‍ പറയുന്നു. അതേസമയം, ഈ നടപടി തെറ്റായ സന്ദേശം നല്‍കുമെന്നും ക്യുബെക്കിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും ഇമിഗ്രേഷനില്‍ ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.