സിആര്‍എ ജീവനക്കാരായി ആള്‍മാറാട്ടം; ബിറ്റ്‌കോയിന്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി ന്യൂ വെസ്റ്റ്മിന്‍സ്റ്റര്‍ പോലീസ് 

By: 600002 On: Jan 4, 2023, 11:39 AM

കാനഡ റവന്യു ഏജന്‍സി(CRA) ജീവനക്കാരായി ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ന്യൂ വെസ്റ്റ്മിന്‍സ്റ്റര്‍ പോലീസ്. ബിറ്റ്‌കോയിനില്‍ ഒരിക്കലും നികുതി പണം അടയ്ക്കാന്‍ റവന്യു ഏജന്‍സി ആവശ്യപ്പെടാറില്ലെന്ന് പോലീസ് അറിയിച്ചു.

തട്ടിപ്പുകാര്‍ ആളുകളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് CRA യില്‍ നിന്നും ജീവനക്കാര്‍ വിളിക്കുന്നതായി നടിച്ച് നികുതി അടയ്ക്കാനായി ആവശ്യപ്പെടും. ബിറ്റ്‌കോയിനിലാണ് നികുതിപ്പണം അടയ്ക്കാന്‍ ആവശ്യപ്പെടുക. ഇരകള്‍ ഇത് വിശ്വസിക്കുകയും പണം നഷ്ടമാവുകയും ചെയ്യുന്നുവെന്ന് പോലീസ് പറഞ്ഞു. 

ക്രിപ്‌റ്റോകറന്‍സിയില്‍ പണമടയ്ക്കാന്‍ ഒരിക്കലും റവന്യു ഏജന്‍സി ആവശ്യപ്പെടാറില്ലെന്നും വ്യാജ കോളുകള്‍ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. CRA സ്‌കാം കോളുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കാനഡ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.