വീട് വാങ്ങാം മൂന്ന് ദിവസത്തെ ആലോചനകള്‍ക്ക് ശേഷം; ബീസിയില്‍ ഹോം ബയര്‍ റെസിഷന്‍ കാലയളവ് പ്രാബല്യത്തില്‍ വന്നു 

By: 600002 On: Jan 4, 2023, 11:07 AM

ബീസിയില്‍ ഒരു വീട് വാങ്ങുന്നവര്‍ക്ക് അവരുടെ വാങ്ങല്‍ സംബന്ധിച്ച് ആലോചിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ മൂന്ന് ദിവസ കാലയളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. വീട് വാങ്ങുന്നതിനായുള്ള പണം ഉറപ്പാക്കാനോ, ഹോം ഇന്‍സ്‌പെക്ഷന്‍ ക്രമീകരിക്കാനോ കഴിഞ്ഞില്ലെങ്കില്‍ വീട് വാങ്ങലില്‍ നിന്ന് മൂന്ന് ദിവസത്തിനുള്ളില്‍ പിന്മാറാന്‍ അനുവദിക്കുന്ന നിയമമാണിത്. ഹോം ബയര്‍ റെസിഷന്‍ പിരീഡ് എന്ന ഈ നിയമം ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു. പലിശ നിരക്ക് ഉയരുന്ന സാഹചര്യത്തിലും വില്‍പ്പന തന്ത്രങ്ങളുടെ സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലും വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം നടപ്പിലാക്കുന്നതെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കി. 

ഡിറ്റാച്ച്ഡ് ഹൗസ്, ടൗണ്‍ഹോം, കോണ്ടോകള്‍ എന്നിവയ്ക്ക് കൂൡംഗ് ഓഫ് പിരീഡ് ബാധകമാണ്. എന്നാല്‍ വീടുകള്‍ ലേലം ചെയ്യുമ്പോഴോ പാട്ടത്തിനെടുത്ത ഭൂമിയിലെ വീട് വാങ്ങുന്നതിനോ ഈ നിയമം ബാധകമായിരിക്കില്ല. 

റിയല്‍റ്റര്‍മാര്‍ അവരുടെ ക്ലയന്റുകളെ പുതിയ വ്യവസ്ഥകളെക്കുറിച്ച് അറിയിക്കേണ്ടതുണ്ട്. വിദഗ്ധരായ നിക്ഷേപകര്‍ നേട്ടം നേടുന്നതിന് ഈ വ്യവസ്ഥ പ്രയോജനപ്പെടുത്തുമെന്നാണ് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ കരുതുന്നത്. ഇടപാടില്‍ നിന്നും പിന്മാറുന്ന ആളുകള്‍ക്ക് പിഴ ഈടാക്കും. വില്‍പ്പനക്കാരന് 0.25 ശതമാനം കാന്‍സലേഷന്‍ ഫീസ് നല്‍കേണ്ടി വരും. ഒരു മില്യണ്‍ ഡോളര്‍ ഓഫറില്‍ 2,500 വരെ പിഴ ഈടാക്കും.