കാല്‍ഗറിയിലെ ഭവന വില്‍പ്പന ഡിസംബറില്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 31 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ്. ഭവന വില്‍പ്പനയില്‍ ഇടിവുണ്ടായെങ്കിലും 2022 ല്‍ റെക്കോര്‍ഡ് നിലയിലാണ് വില്‍പ്പന നടന്നതെന്ന് റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് ചൂണ്ടിക്കാട്ടി.
ഡിസംബറില്‍ ഉയര്‍ന്ന വിലയിലാണ് വീടുകള്‍ വിറ്റുപോയത്. ശരാശരി വീടിന്റെ വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം ഉയര്‍ന്ന് 451,250 ഡോളറായി. ബെഞ്ച്മാര്‍ക്ക് വില എട്ട് ശതമാനം ഉയര്‍ന്ന് 518,800 ഡോളറായതായും ബോര്‍ഡ് ചൂണ്ടിക്കാട്ടി.
അതേസമയം, ഡിസംബറിലെ പുതിയ ലിസ്റ്റിംഗുകള്‍ 1,031 ആയി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.