2022 ല്‍ കാനഡയിലെ പുതിയ സ്ഥിരതാമസക്കാരുടെ എണ്ണം റക്കോര്‍ഡ് ഭേദിച്ചതായി ഇമിഗ്രേഷന്‍ റെഫ്യുജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC). 2021 ലെ എക്കാലത്തെയും റെക്കോര്‍ഡാണ് മറികടന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 431,645 പുതിയ സ്ഥിരതാമസക്കാരാണ് കാനഡയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് വ്യക്തമാക്കി.
സ്ഥിരതാമസം, താല്‍ക്കാലിക താമസം, പൗരത്വം എന്നിവ ഉള്‍പ്പെടെ 2022 ല്‍ IRCC എല്ലാ ബിസിനസ് ലൈനുകളിലുമായി 5.2 മില്യണ്‍ അപേക്ഷകള്‍ പ്രോസസ് ചെയ്തതായി ഇമിഗ്രേഷന്‍ മന്ത്രി ഷോണ്‍ ഫ്രേസര്‍ അറിയിച്ചു. 2021 ല്‍ പ്രോസസ് ചെയ്ത അപേക്ഷകളുടെ ഇരട്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം 485,000 പുതിയ സ്ഥിര താമസക്കാരെ സ്വീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ ക്ഷാമം നികത്തുന്നതിലും രാജ്യത്തെ വിവിധ കമ്യൂണിറ്റികളിലേക്ക് പുതിയ കാഴ്ചപ്പാടുകളും കഴിവുകളുമുള്ള കുടിയേറ്റക്കാരെ കൊണ്ടുവരുന്നതിലും നമ്മുടെ സമൂഹത്തെ മുഴുവന്‍ സമ്പന്നമാക്കുന്നതിലും ഇവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.