വീടിന് കാവലിരിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച നായയെ വാങ്ങി അര്‍ജന്‍റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. ലോകകപ്പ് മെഡലുകള്‍ ഉള്‍പ്പെടെ അമൂല്യ വസ്തുക്കള്‍ സൂക്ഷിക്കുന്ന വീടിനു കാവലായാണ് 20,000 യൂറോ മുടക്കി നായയെ വാങ്ങിയത്. ഖത്തര്‍ ലോകകപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ എമിലിയാനോ സ്വന്തമാക്കിയിരുന്നു. ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ അർജന്റീനക്കാരൻ കൂടിയാണ് താരം.പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഖത്തർ ഭരണാധികാരികളുടെയും ഫിഫ തലവന്മാർക്കും മുന്നിൽ ഗോൾഡൻ ഗ്ലൗവുമായി മാർട്ടിനസ് നടത്തിയ ആഘോഷ പ്രകടനം ഏറെ വിവാദമായിരുന്നു.