കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരുടെ വാസനകള്‍ വളര്‍ത്താന്‍ കലോത്സവങ്ങളിൽ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗോത്രകലകള്‍ അടക്കമുള്ളവയെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആലോചന ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ കലാരൂപങ്ങള്‍ക്കും തുല്യ പരിഗണനയാണെന്നും കാലത്തിനനുസരിച്ച് കലോത്സവ മാനുവല്‍ പരിഷ്‌കരിക്കപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.