സ്വകാര്യമേഖലയിലെ തൊഴിൽപരമായ ആരോഗ്യ-സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇയുടെ മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം. തൊഴിൽ സംബന്ധമായ അപകടങ്ങൾ പരിക്കുകൾ എന്നിവ ഡാറ്റാബേസിൽ രേഖപ്പെടുത്താൻ നിർദ്ദേശം. ജോലി സംബന്ധമായി അസുഖമോ പരിക്കോ ഉണ്ടാകുന്ന സാഹചര്യത്തിൽ തൊഴിലാളിക്ക് ചികിത്സയും നഷ്ടപരിഹാരവും നൽകാൻ ഒരു തൊഴിലുടമ ബാധ്യസ്ഥനാണെന്നും പരമാവധി 10 ദിവസത്തിനുള്ളിൽ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം തൊഴിലാളിക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും നിർദേശത്തിൽ പറയുന്നു. തൊഴിലാളി മരണപെട്ടാൽ രാജ്യത്തിൻ്റെ നിയമങ്ങൾക്കനുസൃതമായ നഷ്ടപരിഹാരവും നൽകും.