സംസ്ഥാനവ്യാപകമായി വീണ്ടും ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തി ആരോഗ്യവകുപ്പ്. 29 ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 22 കടകൾ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. 86 കടകൾക്ക് നോട്ടീസ് നൽകി. 52 കടകൾക്ക് നിലവാരം മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. ലൈസന്‍സ് രജിസ്‌ട്രേഷൻ എന്നിവ ഇല്ലാതിരിക്കുക, ഭക്ഷണത്തില്‍ മായം കലര്‍ത്തുക കാലപ്പഴക്കമുള്ള ഭക്ഷണം നല്‍കുക തുടങ്ങിയ ക്രിമിനൽ കുറ്റം ചെയ്യുക, വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുക തുടങ്ങിയവയ്‌ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആളുകളുടെ ആരോഗ്യത്തെയും ജീവനെയും ഗുരുതരമായി ബാധിക്കുന്ന വിഷയമായതിനാൽ ആഹാരം തയ്യാറാക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും ഭാഗത്തുനിന്നും കൃത്യമായ ബോധ്യത്തോടെയുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പോര്‍ട്ടല്‍ തയ്യാറാക്കി വരുന്നതായും മന്ത്രി പറഞ്ഞു. ഭക്ഷ്യ വിഷ ബാധയെത്തുടർന്ന് യുവതി മരിച്ചത്തിനു പിന്നാലെയാണ് പരിശോധന.