ലോകം ഭീകരവാദത്തിനെതിരെ  പുറന്തിരിഞ്ഞ് നിൽക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

By: 600021 On: Jan 3, 2023, 6:23 PM

പാകിസ്ഥാൻ  ഭീകരവാദത്തിൻ്റെ  പ്രഭവകേന്ദ്രമാണെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പാകിസ്ഥാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ലോകം പുറം തിരിഞ്ഞു നിൽക്കുകയാണെന്നും താനൊരു നയതന്ത്രജ്ഞനായി ചിന്തിച്ചതുകൊണ്ടാണ് പാകിസ്താനെ ഇത്തരത്തിൽ വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിൽ  ലോകം ആശങ്കപ്പെടേണ്ടതുണ്ടെന്നും മറ്റൊരു  രാജ്യത്തിനാണ് സംഭവിക്കുന്നത് എന്നതിനാൽ ഇത് തങ്ങളുടെ പ്രശ്‌നമല്ലെന്ന് ലോകം പലപ്പോഴും കരുതുന്നതായും ‘ഭാവിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തെക്കുറിച്ച് ലോകം ആശങ്കപ്പെടേണ്ടതുണ്ടോ’ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേർത്തു.