യാത്രക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച് ഖത്തര്‍; ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

By: 600021 On: Jan 2, 2023, 7:19 PM

  

നാളെ മുതൽ ചൈനയില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്ക്  ചെക്ക് ഇന്‍ കൗണ്ടറില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന  നിബന്ധന പ്രഖ്യാപിച്ച് ഖത്തര്‍. 48 മണിക്കൂറിനുള്ളില്‍ നടത്തിയ ടെസ്റ്റിന്റെ റിസള്‍ട്ടാണ് കാണിക്കേണ്ടത്. വാക്‌സിനേഷന്‍ നില പരിഗണിക്കാതെ ചൈനയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ക്വാറന്റൈന്‍ ബാധകമല്ല.  ഖത്തറില്‍ നിന്നെത്തിയ ശേഷം കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടാല്‍ ക്വാറന്റൈന്‍ പാലിക്കണം. എന്നാല്‍ ഖത്തറിലെ പൗരന്മാരും താമസക്കാരും രാജ്യത്തെത്തുമ്പോള്‍ കൊവിഡ് ടെസ്റ്റ് നടത്തേണ്ടതില്ല.