തലവടി ചുണ്ടൻ നീരണിഞ്ഞു; നെഹ്‌റു ട്രോഫിയിൽ മാറ്റുരയ്ക്കും 

By: 600021 On: Jan 2, 2023, 7:08 PM

ആറു മാസത്തെ അധ്വാനത്തിനും കഷ്ടപ്പാടിനുമൊടുവിൽ തലവടിക്കാരുടെ സ്വപ്‍നം തലവടി ചുണ്ടൻ നീരണിഞ്ഞു. തലവടിക്കാരുടെ അഭിമാനമായി പുന്നമടയിലെ ജലരാജാവാകാൻ കുട്ടനാട്ടിൽ നിർമ്മിച്ച തലവടി ചുണ്ടൻ നെഹ്റു ട്രോഫിയിൽ മാറ്റുരക്കും. മൂന്ന് കരകളിലായി തടിച്ചു കൂടിയ പതിനായിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷി നിർത്തിയായിരുന്നു 127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയുമുള്ള ലക്ഷണമൊത്ത ചുണ്ടൻ നീരിലിറങ്ങിയത്. കഴിഞ്ഞ ഏപ്രിൽ 14ന്  120-ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും മാലിപ്പുരയിൽ എത്തിച്ച്  കോയിൽമുക്ക് സാബു നാരായണൻ ആചാരിയാണ് ചുണ്ടൻ്റെ  നിർമാണത്തിന് നേതൃത്വം നൽകിയത്.