നോട്ട് നിരോധനം; സുപ്രീം കോടതി വിധിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസം

By: 600021 On: Jan 2, 2023, 6:46 PM

നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്നും അതിനാൽ നടപടി റദ്ദാക്കാനാവില്ലെന്നും ഭൂരിപക്ഷ വിധി വ്യക്തമാക്കി ജസ്റ്റിസ് ബിആർ ഗവായ്.മതിയായ കൂടിയാലോചനകൾ നടത്തിയെന്ന് രേഖകൾ വ്യക്തമാക്കുന്നതായും ആവശ്യമെങ്കിൽ റെഗുലേറ്ററി ബോർഡുമായി കൂടിയാലോചിച്ച ശേഷം സർക്കാരിന്  തീരുമാനമെടുക്കാമെന്നും  കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടു മാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. എന്നാൽ പാർലമെൻറിനെ ഒഴിച്ച് നിർത്തിയുള്ള നടപടി ആശാസ്യമല്ലെന്നും  എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിരോധനം നടപ്പാക്കാനാവില്ലെന്നും ജസ്റ്റിസ് ബിവി നാഗരത്നം ചൂണ്ടിക്കാട്ടി.  ഒരു മൂല്യത്തിൻ്റെ മുഴുവനായി കറൻസി നിരോധിക്കാനാകില്ലെന്നും  ഗസറ്റ് നോട്ടിഫിക്കേഷനടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടിയിരുന്നുവെന്നും അവർ വ്യക്തമാക്കി.നോട്ട് നിരോധനത്തിനെതിരായ 58 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്.