ലോകത്തിൻ്റെ അന്ത്യാഞ്ജലി; ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ സംസ്കാരം വ്യാഴാഴ്ച

By: 600021 On: Jan 2, 2023, 5:34 PM

അന്തരിച്ച പോപ്പ് എമരിറ്റിസ് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ഭൗതിക ശരീരം പൊതുദർശനത്തിനായി സെൻറ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുവരും. വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിയോടെ ആരംഭിക്കുന്ന സംസ്കാര ചടങ്ങുകൾക്ക്  സഭാ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ  കാർമ്മികത്വം വഹിക്കും. അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങൾ ബസിലിക്കയിലേക്ക് എത്തും. കേരളത്തിൽ നിന്ന് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും സിറോ മലങ്കര സഭാ അധ്യക്ഷൻ കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവയും സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും. ബനഡിക്ട് പതിനാറാമൻറെ നിര്യാണത്തിൽ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് , അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ, ചാൾസ് മൂന്നാമൻ രാജാവ് , ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജി മെലനി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ തുടങ്ങിയ  ലോക നേതാക്കൾ അനുശോചനം അറിയിച്ചു.