കോവിഡ്-19:ചൈനയില്‍ നിന്നും വാന്‍കുവര്‍ വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങളില്‍ വേസ്റ്റ്‌വാട്ടര്‍ ടെസ്റ്റുകള്‍ നടത്തുന്നു 

By: 600002 On: Jan 2, 2023, 9:19 AM

 

ചൈനയില്‍ നിന്നുമെത്തുന്ന യാത്രക്കാര്‍ക്കായി പുതിയ കോവിഡ്-19 നിയന്ത്രണങ്ങള്‍ കാനഡ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ വാന്‍കുവറില്‍ ഇറങ്ങുന്ന വിമാനങ്ങളില്‍ വേസ്റ്റ്‌വാട്ടര്‍ ടെസ്റ്റിംഗ് പ്രോഗ്രാം വിപുലീകരിക്കുന്നതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു. വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ വിമാനങ്ങളില്‍ നിന്നുള്ള മലിനജലം പരിശോധിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്ട് ആണ് നടപ്പിലാക്കുന്നത്. 

ഇത്കൂടാതെ, ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി നിലവിലുള്ള പദ്ധതി വിപുലീകരിക്കുകയും ചെയ്യും. കോവിഡ് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ വകഭേദങ്ങള്‍ നിരീക്ഷിക്കുന്നതിനായി സാമ്പിളുകള്‍ ക്രമീകരിച്ച് പരിശോധന നടത്താനാണ് പദ്ധതിയെന്ന് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു. 

ഹോങ്കോങ്, ചൈന എന്നിവടങ്ങളില്‍ നിന്നുള്ള മലിനജല സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കും. അതേസമയം, മക്കാവുവില്‍ നിന്ന് വാന്‍കുവറിലേക്ക് വിമാനങ്ങളില്ല. ഫെഡല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ഈ പ്രോഗ്രാം YVR ല്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.