കാല്‍ഗറിയില്‍ പുതിയ ഫോട്ടോ റഡാര്‍ ലൊക്കേഷനുകള്‍ പ്രഖ്യാപിച്ച് കാല്‍ഗറി പോലീസ് സര്‍വീസ് 

By: 600002 On: Jan 2, 2023, 9:01 AM

കാല്‍ഗറിയില്‍ ഈ മാസം മുതല്‍ മൊബൈല്‍ ഫോട്ടോ റഡാറുകള്‍ പുതിയ ലൊക്കേഷനുകളിലും സ്ഥാപിക്കുമെന്ന് കാല്‍ഗറി പോലീസ് സര്‍വീസ്. ക്രോചൈല്‍ഡ് ട്രയല്‍, ഗ്ലെന്‍മോര്‍ ട്രയല്‍, ഡീര്‍ഫൂട്ട് ട്രയല്‍, മാക്ലിയോഡ് ട്രയല്‍, സാര്‍സി ട്രയല്‍, സ്‌റ്റോണ്‍ ട്രെയില്‍ എന്നിവയുള്‍പ്പെടെയുള്ള ലൊക്കേഷനുകളിലാണ് റഡാറുകള്‍ സ്ഥാപിക്കുന്നതെന്ന് കാല്‍ഗറി പോലീസ് സര്‍വീസ്(CPS)  അറിയിച്ചു. 

വാഹനാപകടങ്ങള്‍, അപകടങ്ങള്‍ സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് എന്നിവ അടിസ്ഥാനമാക്കിയാണ് റഡാറുകള്‍ സ്ഥാപിക്കാനുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുത്തതെന്ന് സിപിഎസ് പറഞ്ഞു. 

ഫോട്ടോ റഡാറുകള്‍ക്ക് പുറമേ, നഗരത്തിലുടനീളം 58 ഇന്റര്‍സെക്ഷന്‍ സേഫ്റ്റി ക്യാമറകളും(ഐഎസ്‌സി) സ്ഥാപിച്ചതായി സിപിഎസ് ചൂണ്ടിക്കാട്ടി. ഇന്റര്‍സെക്ഷനുകളില്‍ നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ ശേഖരിക്കുന്നതിനായാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ലൊക്കേഷനുകളുടെ പൂര്‍ണ വിവരങ്ങള്‍ക്ക് https://www.calgary.ca/cps/traffic/speed-on-green-and-red-light-cameras.html         സന്ദര്‍ശിക്കുക.