പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിന്റെ മിനിമം വേതനം ഈ വര്‍ഷാവസനത്തോടെ 15 ഡോളറായി ഉയര്‍ത്തുന്ന രണ്ട് ഘട്ട വര്‍ധനകളില്‍ ആദ്യത്തേത് ജനുവരി 1 ന് പ്രാബല്യത്തില്‍ വന്നു. മിനിമം വേതനം ജനുവരി 1 ന് 80 സെന്റ് വര്‍ധിച്ച് 14.50 ഡോളറായും ഒക്ടോബര്‍ 1 ന് 50 സെന്റ് കൂടി വര്‍ധിച്ച് 15 ഡോളറാകുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഗ്രോത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ന്യൂ ബ്രണ്‍സ്‌വിക്ക്, ന്യൂഫൗണ്ട്‌ലാന്‍ഡ് ലാബ്രഡോര്‍, നോവ സ്‌കോഷ്യ എന്നീ മറ്റ് മൂന്ന് അറ്റ്‌ലാന്റിക് പ്രവിശ്യകളും 2022 ല്‍ മിനിമം വേതന നിരക്ക് ഉയര്‍ത്തിയിരുന്നു.