പോലീസിൻ്റെ നിരീക്ഷണ കാമറ സംവിധാനം പൂട്ടിക്കെട്ടി; ലക്ഷങ്ങള്‍ നഷ്ടത്തിൽ ഖജനാവ് 

By: 600021 On: Jan 1, 2023, 6:36 PM

വാഹനപരിശോധനക്കിടെയും മറ്റും പൊതുജനങ്ങളോട്  പൊലീസുകാര്‍ മാന്യമായി പെരുമാറുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനും പൊലീസുകാർക്കാർക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ തെളിവ് ലഭിക്കാനും, ട്രാഫിക് തിരക്ക് നിരീക്ഷിക്കാനും ലക്ഷ്യമിട്ട് വാങ്ങി  പരീക്ഷിച്ച ബോഡി വോണ്‍ ക്യാമറ സംവിധാനം  പൂട്ടിക്കെട്ടി കേരളാ പോലീസ്. ദേഹത്ത് ഘടിപ്പിച്ച് വയ്ക്കുന്ന ക്യാമറ ചൂടാകുന്നുണ്ടെന്ന പരാതി വ്യാപകമായി ഉന്നയിച്ചതിന് പിന്നാലെയാണ്  പൊലീസുകാർ ഇതിൻ്റെ  ഉപയോഗം നിര്‍ത്തിവച്ചത്. രണ്ടു കമ്പനികളിൽ നിന്നായി വാങ്ങിയ 310 ക്യാമറകളിൽ 180 എണ്ണം ലൈവ് സ്ട്രീമിംഗ് സംവിധാനമുള്ളവയായിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ തിരിച്ചെടുക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ മുതലാക്കാൻ പോലും പൊലീസ് ഇതുവരെ ശ്രമിച്ചിട്ടില്ല.  ക്യാമറകളെന്ത് ചെയ്തെന്ന് ഉന്നത ഉദ്യോഗസ്ഥരും ഇതുവരെ അന്വേഷിച്ചിട്ടില്ല. എല്ലാ യൂണിറ്റിലെയും സ്റ്റോറുകളിൽ പൊടിയടിച്ച് കിടക്കുകയാണ് ലക്ഷങ്ങൾ വിലവരുന്ന ക്യാമറകളിപ്പോൾ.