കെ. സേതുരാമൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റു; ലഹരി മാഫിയയെ കർശനമായി നേരിടും 

By: 600021 On: Jan 1, 2023, 6:07 PM

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി കെ. സേതുരാമൻ ചുമതലയേറ്റു .കൊച്ചിയിലെ ലഹരിമാഫിയയെ കർശനമായി നേരിടുമെന്നും  ഇനി ഒരു കുട്ടിയും  മയക്കുമരുന്നിനു അടിമയാകാൻ പാടില്ല എന്നതാണ് പൊലീസ് നിലപാടെന്നും  അദ്ദേഹം വ്യക്തമാക്കി. ഏറ്റവും നല്ല നിയമപാലകർ ഉള്ള സിറ്റിയാണ്‌ കൊച്ചി. അതുകൊണ്ട് തന്നെ  നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നും കമ്മീഷണർ പറഞ്ഞു.