സംസ്ഥാനത്ത് കൈക്കൂലിക്കാരെ കയ്യോടെ പിടിച്ച് സർവ്വകാല റിക്കോർഡുമായി വിജിലൻസ്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പട്ടികപ്പെടുത്തി നിരന്തരമായി നിരീക്ഷിച്ചാണ് 56 ഉദ്യോഗസ്ഥരെ 47 കേസുകളിലായി പിടികൂടിയത്. റവന്യൂവകുപ്പിലാണ് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ പിടിയിലായത്. 20 റവന്യൂ ഉദ്യോഗസ്ഥരാണ് പിടിയിലായത്. പൊലിസ്, ഇറിഗേഷൻ, രജിസ്ട്രേഷൻ, സഹകരണം തുടങ്ങി മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൈക്കൂലി കേസിൽ പിടിയിലായവരിൽപ്പെടും.