പുതുവത്സരത്തിൽ റിക്കോർഡ് മദ്യവിൽപ്പന; കേരളം കുടിച്ചത് 107.14 കോടിയുടെ മദ്യം

By: 600021 On: Jan 1, 2023, 5:44 PM

പുതുവത്സര ദിനത്തിൽ 107.14 കോടി രൂപയുടെ മദ്യവിൽപ്പന നടത്തി കേരളം. വിറ്റുവരവിൽ 600 കോടി രൂപ  നികുതിയിനമായി സര്‍ക്കാരിന് കിട്ടും. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിൽ 1.12 കോടിയുടെ റെക്കോർഡ് വില്പനയും കാസർകോഡ് ബട്ടത്തൂരിൽ  10.36 ലക്ഷം രൂപയുടെ ഏറ്റവും കുറവ് വിൽപ്പനയും നടന്നു. ഏറ്റവും കൂടുതൽ വിറ്റഴിച്ച ബ്രാൻഡ്  റമ്മാണ്. സംസ്ഥാനത്തെ എല്ലാ ഔട്ട്‍ലെറ്റുകളിലും ഇന്നലെ മാത്രം പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മദ്യവില്പന നടന്നു.