ജമ്മു കശ്മീരിൽ രജൗരി ജില്ലയിലെ ധാംഗ്രി മേഖലയിൽ ഭീകരരുടെ വെടിയേറ്റ് മൂന്ന് പ്രദേശവാസികൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റവരെ രജൗരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ശ്രീനഗറിൽ എം കെ ചൗക്ക് മേഖലയിൽ സിആർപിഎഫ് വാഹനത്തിന് നേരെ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. സൈന്യം ഇരു പ്രദേശങ്ങളിലും ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്.