കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന് പുതുവത്സര സന്ദേശം കൈമാറി പ്രസിഡന്റ് ഷീ ജിൻ പിങ്. കോവിഡ് പ്രതിരോധവും അതിൻ്റെ നിയന്ത്രണവും പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ എല്ലാവരും ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നുവെന്നും പ്രത്യാശയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ടെന്നുമാണ് സന്ദേശം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതോടെ ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വിസ്ഫോടനമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.