മേഘാലയയിലെ അതിർത്തി രക്ഷാ സേനയുടെ സ്‌നിഫർ നായ്ക്കളിൽ ലാൽസി എന്ന പെൺനായ മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയതിനെ തുടർന്ന് നായ എങ്ങനെ ഗർഭിണിയായി എന്ന് കണ്ടെത്താൻ സെെനിക കോടതി ഉത്തരവ്. ഉയർന്ന സുരക്ഷാ മേഖലയിൽ ഒരു ബിഎസ്എഫ് നായ ഗർഭിണിയാകാൻ പാടില്ല എന്നും സേനയുടെ വെറ്ററിനറി വിഭാഗത്തിൻ്റെ ഉപദേശത്തിനും മേൽനോട്ടത്തിനും വിധേയമായി മാത്രമേ നായകൾക്ക് പ്രജനനം നടത്താൻ അനുവാദമുള്ളൂവെന്നുമുള്ള നിയമം നിലനിൽക്കെയാണ് ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ പെൺ നായ ബോർഡർ ഔട്ട്‌പോസ്റ്റിലെ ബാഗ്‌മാരയിൽ മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്.