ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ് 

By: 600021 On: Dec 31, 2022, 6:36 PM

കേരളത്തിൻ്റെ  വികസന സ്വപ്ന-പദ്ധതിയായ ശബരിമല വിമാനത്താവളത്തിനായി  എരുമേലി സൗത്തിലും  മണിമലയിലും ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്നുമായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാൻ  സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കമുള്ള  മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ്. കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയത്. സാങ്കേതിക - സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് നൽകിയിരിക്കുന്ന സമയം.