സൗജന്യ ഭക്ഷ്യധാന്യം  നാളെ മുതൽ വിതരണം ചെയ്യും

By: 600021 On: Dec 31, 2022, 6:05 PM

  

ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം 81.35 കോടി ഗുണഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യം നൽകുന്ന കേന്ദ്ര പദ്ധതി നാളെ ആരംഭിക്കും. രണ്ട് ലക്ഷം കോടി രൂപ ചിലവിട്ടാണ്  പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ NFSA പ്രകാരം സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ ഒരു കിലോ അരിക്ക് 3 രൂപയ്ക്കും ഗോതമ്പിന് 2 രൂപയ്ക്കും ഒരു കിലോ നാടൻ ധാന്യത്തിനും ഒരു രൂപ നിരക്കിൽ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തിരുന്നു. ഇവയാണ് ഇപ്പോൾ സൗജന്യമായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോട് അവരുടെ അധികാരപരിധിയിലെ മൂന്ന് റേഷൻ കടകൾ നിർബന്ധമായും സന്ദർശിച്ച് ദിവസേന റിപ്പോർട്ട് സമർപ്പിക്കാൻ  ആവശ്യപ്പെട്ടിട്ടുണ്ട്.കൂടാതെ ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയുന്നത് സംബന്ധിച്ച നിർദ്ദേശവും മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.